കാഞ്ഞങ്ങാട്: നവോത്ഥാനം വിളമ്പുന്ന പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ ദളിത് യുവാവിന് ഇരുണ്ട മധ്യകാല പീഢനങ്ങൾക്ക് സമാനമായ ക്രൂരത. എളേരിത്തട്ടിൽ പറമ്പിൽ കയറി വാഴയുടെ കൈ വെട്ടിയെന്നാരോപിച്ച് ദലിത് യുവാവിനെ സ്ത്രീകൾ ഉൾപ്പെട്ട സംഘം ക്രൂരമായി ആക്രമിക്കുകയും നായയെ ഉപയോഗിച്ച് കടിപ്പിക്കാനും ശ്രമിച്ചു. സംഭവത്തിൽ നാലുപേർക്കെതിരെ പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പിൻ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
എളേരിത്തട്ട് മയിലുവള്ളിയിലെ കെ.വി.
വിജേഷിന്റെ (32) പരാതിയിൽ എളേരിത്തട്ട് സ്വദേശികളായ റജി, രേഷ്‌മ, രതീഷ്, നിധിന എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി 9.30നാണ് സംഭവം. മാവിലൻ സമുദായക്കാരനായ യുവാവിനെ ഉയർന്ന ജാതിയിൽപെട്ട പ്രതികൾ ആക്രമിച്ചെന്നാണ് പരാതി. തടഞ്ഞുനിർത്തി കൈകൊണ്ട് അടിച്ചും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചശേഷം പിടിച്ചുകൊണ്ടുപോയി റജിയുടെ കടയിലെത്തിച്ച് മരവടി കൊണ്ട് അടിച്ചും അടിയേറ്റ് നിലത്തുവീണ സമയം മറ്റ് പ്രതികൾ കാൽകൊണ്ട് ചവിട്ടിയും പരിക്കേൽപിച്ചു. റജി കാർക്കിച്ച് മുഖത്ത് തുപ്പിയതായും പരാതിയിൽ പറഞ്ഞു.
റജിയുടെ പറമ്പിലെ വാഴയുടെ കൈ പരാതിക്കാരൻ വെട്ടിയ വിരോധമാണ് ആക്രമണ കാരണം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ കാമറദൃശ്യം പുറത്തു വന്നിട്ടുണ്ട്. കേസ് കാസർകോട് എസ്എംഎസ് ഡിവൈഎസ്പിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.
In Antha Vijayan's Navoththana Kerala, a Dalit youth was beaten up and left alone with his dog for cutting leaves